top of page
Writer's pictureMeta Edutech

Adavi Tharukkalin Idayil - അടവി തരുക്കളിനിടയില്‍ Lyrics Chords | Metakeys

Updated: Aug 19, 2021






അടവി തരുക്കളിനിടയില്‍

ഒരു നാരകം എന്നവണ്ണം

വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ

അതി ശ്രേഷ്ഠനാമേശുവിനെ


വാഴ്ത്തുമേ എന്റെ പ്രീയനെ

ജീവകാലമെല്ലാം ഈ മരു യാത്രയില്‍

നന്ദിയോടെ ഞാന്‍ പാടീടുമേ- 2


പനിനീര്‍ പുഷ്പം ശാരോനിലവന്‍

താമരയുമേ താഴ്‌വരയില്‍

വിശുദ്ധരിലതി വിശുദ്ധനവന്‍

മാ സൗന്ദര്യ സംപൂര്‍ണനെ

- വാഴ്ത്തുമേ


പകര്‍ന്ന തൈലം പോല്‍ നിന്‍-നാമം

പാരില്‍ സൗരഭ്യം വീശുന്നതാല്‍

പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍

എന്നെ സുഗന്ധമായ് മാറ്റീടണെ

- വാഴ്ത്തുമേ


മനഃക്ലേശതരംഗങ്ങളാല്‍

ദുഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍

തിരുക്കരം നീട്ടി എടുത്തണച്ച്

ഭയപ്പെടേണ്ട എന്നുരച്ചവനേ

- വാഴ്ത്തുമേ


തിരുഹിത-മിഹേ തികച്ചീടുവാന്‍

ഇതാ ഞാനിപ്പോള്‍ വന്നീടുന്നെ

എന്റെ വേലയെ തികച്ചുംകൊണ്ടേ

നിന്റെ മുന്‍പില്‍ ഞാന്‍ നിന്നീടുവാന്‍


- വാഴ്ത്തുമേ



Adavi tharukkalin idayil

Oru naaragam enna-vannam

Vishudharin naduvil kaanunney

Adhi sreishttanaai Yeishuviney


Vaazhthumey!entey Priyaney

Jeeva kaalam-ellaam ee maru yathrayil

Nanniyoadey njaan paadidumey


Pani neer pushppam shaaroanilavan

Thaamara-yumey thaazh-varayin

Vishudharil adhi vishudhanavan

Maa saundharya samboornnaney!


Pagarnna thailam poal Nin naamam

Paaril saurabhyam veeshunnadhaal

Pazhi dhushi ninna njerukkangalil

Enney sugandhamaai maatteedaney


Mana kleisha tharangangalaal

Dhugha saagarathil mungumboal

Thirukkaram neetti eduthanachu

“Bhayappedeinda” ennurachavaney


Thiru hidham ihey thigachiduvaan

Idhaa! njaanippoal vannidunney

Entey veilayey thigachu kondu

Nintey munbil njaan ninniduvaan



5,928 views0 comments

Recent Posts

See All

Jesus Calls | MASSS RECORDS

തിരുവനന്തപുരത്ത് പട്ടത്താണ് ജീസസ്സ് കാൾസിന്റെ പ്രയർ ഹാൾ

Comments


bottom of page