അനന്തപുരിയിലെ ഒരു സാധാരണ പ്രഭാതം ആറ്റുകാലിലെ അഞ്ചു മണിക്കുള്ള വെടിക്കെട്ട് ശബ്ദം കേട്ട് മനു ഉണർന്നു.
ജോഗിംങ്ങിനായി പൂജപ്പുര മൈതാനത്തിലേക്കെത്തി. രണ്ട് റൗണ്ട് പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് വിവേക് വരുന്നത്. ചെറിയ ഒരു പരിഭ്രമം അവന്റെ മുഖത്തുണ്ട്.
എന്താ വിവേകേ എന്തു പറ്റി
മനു നീ എന്നെ ഒന്ന് സഹായിക്കണം എന്റെ ഇവന്റ് മാനേജ്മെൻറ് കമ്പനിക്ക് ഇന്ന് നല്ലൊരു വർക്ക് കിട്ടി ഞാനും ബിജുവും കൂടെയാണ് എല്ലാം പ്ലാൻ ചെയ്തത് അവനിപ്പോ പറയുകയാണ് വരാൻ പറ്റില്ലെന്ന് ഞാനാകെ പെട്ടുപോയി നീയൊന്നു വരണം സഹായിക്കണം
എടാ ഞാൻ ........ ഇന്ന് വേറെ ചില ആവശ്യങ്ങളായി .......
എടാ എന്താവശ്യമുണ്ടെങ്കിലും അതൊന്ന് മാറ്റിവെച്ച് എന്റെ കൂടെ വരണം നീ ബിബിൻ ജോർജ്ജിനെ കുറിച്ച് കേട്ടിട്ടില്ലേ. അദ്ദേഹത്തിന്റെ സഹോദരിയുടെ ബെർത്ത് ഡേ ഫങ്ങ്ഷൻ നീ വന്നാൽ എല്ലാം അടിപൊളിയാകും പ്ലീസ് .
എപ്പോഴാണ് ഫങ്ങ്ഷൻ
ഇന്ന് വൈകിട്ട് ഞാൻ ഫുഡ് സെറ്റ് അങ്ങനെയൊക്കെ അറേഞ്ച് ചെയ്തു. കുറച്ച് ആർട്ട് വർക്കുകളുണ്ട് അത് നീ ചെയ്തു തരണം
ശരി ഞാൻ വീട്ടിൽ പോയി ഫ്രഷായിട്ടു വരാം പിന്നെ നിന്റെ കമ്പനിയുടെ ടീ ഷർട്ടൊന്നും ഇടാൻ എന്നെ കൊണ്ട് പറ്റില്ല
വേണ്ട നീ ഒന്ന് വന്നാ മതി
പിന്നെ സനുവിനെ വിളിച്ചോ അവരുടെ ഫൂഷൻ മ്യൂസിക് അടിപൊളിയാക്കും
ഒക്കെടാ
കരമനയാറ്റിനരികിലായി വിശാലമായ പറമ്പിനു നടുവിലായാണ് ബിബിൻ ജോർജിന്റെ വീട്
ബേത്ലഹേം
മെയിൻ റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് കല്ല് പാകിയ റോഡിനിരുവശത്തും ചെടികൾ ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു. മുറ്റത്ത് ഒരു വശത്തായി സിമ്മിംഗ് പൂൾ. അതിനു സമീപം വിവിധ തരം പൂക്കൾ നിറഞ്ഞ പൂന്തോട്ടം
വീടിന്റെ സമീപത്തായി ആറ്റിൻകരയിലായിട്ട് ബെർത്ത് ഡെ വേദി. ബെർത്ത് ഡേ കേക്ക് വയ്ക്കുന്നതിനായി ഭംഗിയായ സ്റ്റാൻഡ് വേദിയുടെ നടുവിൽ വച്ചിരിക്കുന്നു. സനുവിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡ് അവരുടെ ഇൻസ്ട്രുമെന്റുകളെല്ലാം റെഡിയാക്കി സൗണ്ട് ചെക്ക് കഴിഞ്ഞു.
മനു ആരെയോ അന്വേഷിക്കുന്നതായി വിവേകിന് തോന്നി . അവൻ ഫ്രീയായപ്പോൾ വിവേക് ചോദിച്ചു.
എന്താണൊരിളക്കം
എന്ത്
ഇല്ല ആരെയോ അന്വേഷിക്കുന്നത് പോലുണ്ടല്ലോ
അന്വേഷിക്കുന്നുണ്ട് പേരറിയാത്തൊരു പെൺകിടാവിനെ
ആ പെൺകിടാവ് ഇവിടെങ്ങനെ നമ്മുടെ കൂടെ വർക്കിന് വന്ന ആരെങ്കിലുമാണോ?
ഏയ് അവരൊന്നുമല്ല ഞാൻ നിന്നോട് പറഞ്ഞില്ലേ പട്ടത്തുള്ള ജീസസ്സ് കാൾസിന്റെ പ്രയർ ഹാളിൽ വച്ച് ഒരു കുട്ടിയെ പരിചയപ്പെട്ട കാര്യം
ഇല്ല നീ പറഞ്ഞില്ലല്ലോ
ആ കഴിഞ്ഞ ആഴ്ച്ച .......
ജീസസ്സ് കാൾസ്
Comments